ക്ഷേമ പെൻഷൻ മസ്റ്ററിംഗ് വീണ്ടും ആരംഭിക്കുവാൻ അറിയിപ്പെത്തി ,സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിന് ജൂൺ 30 വരെ അവസരം. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ഇതിന് തദ്ദേശ സ്ഥാപനത്തെയോ അക്ഷയ കേന്ദ്രത്തെയോ സമീപിച്ചാൽ മതി. മസ്റ്ററിംഗ് നടത്തുന്നതിന് സാങ്കേതിക പ്രയാസം നേരിട്ടാലും പെൻഷൻ തടയില്ല.
ഗുണഭോക്താവിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ മതിയെന്ന് ധന വകുപ്പ് അറിയിച്ചു.പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ പത്ത് ശതമാനത്തിലേറെ പേർ അനർഹരാണെന്ന് സി എ ജി കുറ്റപ്പെടുത്തിയിരുന്നു. മരിച്ചവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവരും പട്ടികയിൽ ഇടംപിടിച്ചതായി ധന വകുപ്പ് പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് മസ്റ്ററിംഗിലൂടെ പട്ടിക കൃത്യം ആക്കി തിട്ടപ്പെടുത്താൻ തീരുമാനം ആവുകയും ചെയ്തു അതിനെ തുടർന്ന് ഇന്ന് തന്നെ മാസ്റ്ററിങ് ചെയ്യാം എന്നും പറയുന്നു , അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് വേണം ചെയ്യാൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/hAibvvqHTww