Press "Enter" to skip to content

സാമൂഹികസുരക്ഷാ ക്ഷേമപെൻഷൻ ജൂൺ 8ന് ലഭിക്കില്ല.

Rate this post

ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും എന്ന വാർത്തകൾ ആണ് വന്നിരുന്നത്. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കുറവ് വരുത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയതിനു പുറമേയാണിതെന്ന് ധനവകുപ്പ് പറയുന്നു. എന്നാൽ ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യും എന്ന് പറഞ്ഞിരുന്നത് ക്ഷേമ പെൻഷൻ 8 മുതൽ വിതരണം ചെയ്യില്ല എന്നും പറയുന്നു , മാർച്ച് ഏപ്രിൽ മെയ് എന്നിങ്ങനെ മൂന്ന് മാസത്തെ ക്ഷേമപെൻഷൻ തുക കുടിശിക ആയി കൊടുക്കാൻ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/rKd8179RNNk