സാമൂഹ്യപെൻഷൻ 1600 വിതരണ രീതി മാറ്റിയേക്കും

Ranjith K V

കേരളത്തിൽ ക്ഷേമ പെൻഷൻ കൈപ്പറ്റിയിരുന്ന 10 ലക്ഷത്തിലധികംപേർക്ക് ആണ് ലഭിക്കാൻ സാധ്യത ഇല്ല എന്ന വാർത്തകൾ ആണ് വരുന്നത് , . കഴിഞ്ഞ 28നകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരാണ് പെൻഷൻ പട്ടികയിൽ നിന്നു പുറത്താകുന്നത്. 2019 ലെ പെൻഷൻ ഗുണഭോക്‌താക്കളിൽ ഏകദേശം 32 ലക്ഷം പേരാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ക്ഷേമനിധി പെൻഷനുകൾ ഉൾപ്പെടെ നിലവിൽ 62 ലക്ഷം പേരാണ് പ്രതിമാസം 1600 രൂപ വീതം പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നത്. 2022 ഡിസംബർ വരെയുള്ള ക്ഷേമപെൻഷൻ ആണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. എന്നാൽ 2023 മാർച്ച് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം തുണ്ടങ്ങാൻ പോവുന്നു എന്നും പറയുന്നു ,

കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യ പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ എന്നിങ്ങനെ അഞ്ചു തരത്തിലുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളോടാണ് ഫെബ്രുവരി 28 നകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നിർദ്ദേശം വന്നത്. വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടിയിരുന്നത്. അർഹതയില്ലാത്ത നിരവധി പേർ പെൻഷൻ വാങ്ങുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു. അനർഹരെ ഒഴിവാക്കാനുള്ള പ്രാരംഭ നടപടിയായാണ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ മാത്രം ആണ് ഇനിയുള്ള മാസത്തെ പെൻഷൻ തുക കുടിശിക അടക്കം ലഭിക്കുകയുള്ളു . കൂടുതൽ അറിയാൻ വീഡിയോ കാണു

https://youtu.be/QCjCNw9v0gs