ക്ഷേമപെൻഷൻ മാർച്ച് മാസത്തെ 1600 വിതരണം ധനമന്ത്രി പ്രഖ്യാപിച്ചു

ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതത്തിന് കേന്ദ്ര സർക്കാർ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തിയതോടെ വിതരണത്തിൽ സാങ്കേതികതടസ്സം. കഴിഞ്ഞദിവസം രണ്ടുമാസത്തെ പെൻഷൻ വിതരണംചെയ്തുതുടങ്ങിയെങ്കിലും കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ ഒട്ടേറെപ്പേർക്ക് പെൻഷൻ ഭാഗികമായേ കിട്ടിയുള്ളൂ. പ്രത്യേക അക്കൗണ്ടിലേക്ക്‌ മാറുന്നതോടെ കേന്ദ്രം അവരുടെ വിഹിതം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നതിന് സമാനമാവും.ലക്ഷത്തോളം പേർക്ക് സംസ്ഥാനസർക്കാർ പെൻഷൻ നൽകുമ്പോൾ അതിൽ കേന്ദ്രവിഹിതം ലഭിക്കുന്നവർ 5.7 ലക്ഷം പേർക്ക് മാത്രമാണ്. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പെൻഷനിലാണ് 200 മുതൽ 500 രൂപവരെ കേന്ദ്രവിഹിതം ലഭിക്കുന്നത്. എന്നാൽ, ഇവയുൾപ്പെടെ എല്ലാ വിഭാഗത്തിലും സംസ്ഥാനവിഹിതംകൂടി ചേർത്ത് കേരളത്തിൽ 1600 രൂപയാണ് പെൻഷൻ. സംസ്ഥാനം മാസം 750 കോടി രൂപ പെൻഷനായി ചെലവിടുമ്പോൾ കേന്ദ്രവിഹിതം ഏകദേശം 33 കോടി രൂപ മാത്രമാണ്. എന്നാൽ ഏപ്രിൽ മാർച്ച് എനിമാസങ്ങളിലെ കുടിശിക തുകക്ക് കാത്തിരിക്കുകയാണ് ജനങ്ങൾ , എന്നാൽ ഇത് എപ്പോൾ കിട്ടും എന്നു നോക്കിയിരിക്കുകയാണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,