പെൻഷൻ കിട്ടിയവർക്ക് 2 അറിയിപ്പെത്തി തുക വരാൻ ആധാർ ലിങ്കിംഗ്

Ranjith K V

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിൽ ആറ് മാസം ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്.

 

എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കും.മാർച്ച് പെൻഷൻ കിട്ടിയവർക്ക് 2 അറിയിപ്പെത്തി വീണ്ടും തുക വരാൻ ആധാർ ലിങ്കിംഗ് വേണം എന്നും പറയുന്നു , ഇനി രണ്ടു മാസത്തെ കേന്ദ്ര വിഹിതം ആണ് ലഭിക്കാൻ ഉള്ളത് , എന്നാൽ തുക എപ്പോൾ ആണ് അക്കൗണ്ടുകളിലേക്ക് വരുന്നത് കാത്തിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/sMg2Kx6J6_Q