Press "Enter" to skip to content

ക്ഷേമപെൻഷൻ മസ്റ്ററിംഗ് പ്രധാന അറിയിപ്പ്

Rate this post

സർക്കാർ നൽകുന്ന ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ക്ഷേമപെൻഷനും വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാൻ ഇനി എല്ലാവർഷവും അക്ഷയകേന്ദ്രങ്ങൾവഴിയുള്ള ബയോമെട്രിക് മസ്റ്ററിങ് നിർബന്ധം.മസ്റ്ററിങ് നടത്തുന്നതിന് പെൻഷൻ വാങ്ങുന്നവർതന്നെ ഫീസ് നൽകണമെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇതുവരെ സർക്കാരാണ് ഈ ഫീസ് അക്ഷയകേന്ദ്രങ്ങൾക്ക് നൽകിയിരുന്നത്. അക്ഷയകേന്ദ്രങ്ങളിലെത്തി വിരലടയാളം, കൃഷ്ണമണിയുടെ ഘടന തുടങ്ങിയവ രേഖപ്പെടുത്തുന്നതാണ് മസ്റ്ററിങ്. ഇത് കേന്ദ്രങ്ങളിലെത്തി നടത്താൻ 30 രൂപയാണ് ഫീസ്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെയുള്ളവർക്ക് അക്ഷയകേന്ദ്രങ്ങളിൽ അറിയിച്ചാൽ വീട്ടിലെത്തി ചെയ്തുകൊടുക്കും.

 

അതിന് 50 രൂപ നൽകണം.മസ്റ്ററിങ്​ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ. അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് ഇങ്ങനെ മാസ്റ്ററിങ് നടക്കുന്നത് എന്നാൽ അവിടെ പോയി ചെയുമ്പോൾ വളരെ അതികം ശ്രദ്ധ വേണം , തട്ടിപ്പ് നടക്കാൻ സാധ്യത ഏറെ ആണ് , വ്യാജ മസ്റ്ററിങ് ചെയ്തു എന്നു വരാം , മൂന്ന് മാസം ആണ് മുസ്റ്ററിങ് ചെയ്യാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് , ജീവൻ രേഖ പോർട്ടറിൽ ആണ് കൃത്യമായ വിവരങ്ങൾ നൽകി മസ്റ്ററിങ് പൂർത്തിയാകേണ്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/_4Zk2c2H27A