കൊലകൊമ്പൻ വിനായകൻ കുംകിയാനയുടെ പിടിയിലായി

Ranjith K V

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് വളരെ ഭയപ്പെടുത്തുന്ന ഒരു കാഴ്ച തന്നെ ആണ് , വിനായകൻ എന്ന കാട്ടാന രണ്ടാം തവണയും വീട്‌ തകർത്തു. മുതുമല പഞ്ചായത്തിലെ നമ്പികുന്ന് ശാന്തകുമാരിയുടെ വീടാണ് കാട്ടാന തകർത്തത്‌. ഇതിനുമുമ്പും ഇതേ വീട് കാട്ടാന കേടുവരുത്തിയിരുന്നു. വീട് പൊളിച്ച് ഉള്ളിൽ കയറിയ കാട്ടാന ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു. വീട്ടുടമ വേണുഗോപാലിനെ കാട്ടാന കുത്തിക്കൊന്നതാണ്. വിനായകൻ ശ്രീ മധുര പഞ്ചായത്തിൽ പ്രവേശിക്കുന്നത് തടയാൻവേണ്ടി ആറ് കുങ്കി ആനകളും മുപ്പതോളം വനം വകുപ്പ് ജീവനക്കാരും കാട്ടാന വരുന്ന വഴികളിൽ നിൽക്കൽ തുടങ്ങിയതോടെ രണ്ടു ദിവസമായിട്ട് കാട്ടാന മുതുമല പഞ്ചായത്തിലാണ് ചുറ്റുന്നത്‌.

 

 

രണ്ടുവർഷം മുമ്പ് കോയമ്പത്തൂരിലെ വിവിധ ഭാഗങ്ങളിൽ കൃഷികളും വീടുകളും തകർത്ത സമയത്ത് ജനങ്ങൾ വലിയ പ്രക്ഷോഭമുണ്ടാക്കിയപ്പോൾ മയക്കുവെടിവച്ച് പിടികൂടി കാട്ടാനയെ പുത്തുമലയിൽ കൊണ്ടുവിട്ടതാണ്‌. തുടക്കത്തിൽ കോളർ ഐഡി ഉണ്ടെങ്കിലും പിന്നീടത്‌ നഷ്ടപ്പെട്ടു. കാട്ടാന ഒന്നര വർഷമായി ശ്രീ മധുര പഞ്ചായത്തിലും മുതുമല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സഞ്ചരിച്ച് 25ലധികം വീടുകളും നശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ആനയെ പിടികൂടാൻ വനം വകുപ്പും നാട്ടുകാരും ചേരുന്നു പരിശ്രമിച്ചു , കുംകി ആനകൾ കൊണ്ട് വരുകയും ആനയെ പിടികൂടുകയും ചെയ്തു അതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

 

https://youtu.be/-E0dJVx3Ylw