രാജ്യത്തെ കർഷകർക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്നവയാണ് കിസാൻ ക്രെഡിറ്റ് കാർഡുകൾ. കാർഷികാവശ്യങ്ങൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ കെസിസി-യിലൂടെ കർഷകർക്ക് വായ്പ ലഭിക്കും. കോവിഡ് കാലത്ത് കിസാൻ ക്രെഡിറ്റ് കാർഡുകളുടെ ഉപയുക്തത വളരെയേറെ ഉയരുകയും ചെയ്തിട്ടുണ്ട്. സാമ്പത്തീകമായി ദുർഘടമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും കൃഷിക്കാർക്ക് കാർഷികാവശ്യങ്ങൾക്കായി കെസിസിയിലൂടെ എളുപ്പത്തിൽ വായ്പ ലഭിക്കും. കിസ്സാൻ ക്രെഡിറ്റ് കാർഡിലൂടെ 5 വർഷക്കാലയളവിൽ 3 ലക്ഷം രൂപ വരെയുള്ള വായ്പയാണ് കർഷകർക്ക് ലഭിക്കുക. അതേ സമയം വായ്പ കൃത്യ സമയത്ത് തിരിച്ചടവ് നടത്തിയാൽ പലിശ നിരക്കിലും വലിയ കിഴിവുകൾ കർഷകർക്ക് ലഭിക്കും.
ഇപ്പോൾ കെസിസിയുടെ ഉപയുക്തത സർക്കാർ വ്യാപിപ്പിച്ചിരിക്കുകയാണ്. അതായത് ഇനി ഈ സേവനത്തിലൂടെ കൃഷി ആവശ്യങ്ങൾക്ക് മാത്രമായല്ല മറ്റ് ആവശ്യങ്ങൾക്കും വായ്പ എടുക്കുവാൻ കർഷകർക്ക് സാധിക്കും. കിസാൻ ക്രെഡിറ്റ് കാർഡിലൂടെ 3 ലക്ഷം രൂപ വരെയുള്ള വായ്പ കർഷകർക്ക് എളുപ്പത്തിൽ സ്വന്തമാക്കുവാൻ സാധിക്കും. കീടനാശിനികൾ, വളം, വിത്തുകൾ തുടങ്ങിയ കാർഷിക വസ്തുക്കൾ വാങ്ങിക്കുന്നതിനായി വളരെ തുച്ഛമായ പലിശ നിരക്കിൽ കെസിസിയിലൂടെ കർഷകർക്ക് വായ്പ എടുക്കാം. ഇനി വീട്ടാവശ്യങ്ങൾക്ക് കൂടി വായ്പ ഉപയോഗപ്പെടുത്താമെന്നാണ് ഇപ്പോൾ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. പാവപ്പെട്ട കർഷകർക്ക് അവർക്ക് താങ്ങാനാവുന്ന പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്നാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. കൂടുതൽ അറിയാൻ വീഡിയോ കാണുക