റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചു. റേഷൻ വിതരണത്തിന്റെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ഇ പോസ് സംവിധാനവും അതിനെ നിയന്ത്രിക്കുന്ന സെർവറും തകരാറിലാകുന്നതാണു പ്രതിസന്ധിക്കു കാരണമെന്നു പലതവണ വ്യക്തമായിട്ടുണ്ട്; ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നുമാത്രം. എന്നാൽ ഇതിനെ തുടർന്ന് അടുത്ത രണ്ടു ദിവസം റേഷൻ കടകൾ അടച്ചു ഇടാനും ഏപ്രിൽ മാസത്തെ റേഷൻ മെയ് മാസം വിതരണം ചെയ്യാനും തീരുമാനം ആയി.
ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെയുണ്ടാകും. മെയ് ആറ് മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ രാവിലെ 8 മുതൽ ഉച്ച ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ച രണ്ടു മുതൽ രാത്രി ഏഴു വരെയും റേഷൻ കടകൾ പ്രവർത്തിക്കും. മെയ് നാല് മുതൽ സാധാരണ സമയക്രമം ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/-L2Ry-InOQw