ജൂലൈ 1 മുതൽ 4 പുതിയ മാറ്റങ്ങൾ വന്നു ജൂലൈ റേഷൻ തിങ്കൾ മുതൽ വാഹനം ഉള്ളവൾക്ക് അറിയിപ്പ്

Ranjith K V

ജൂലൈ 1 മുതൽ 4 പുതിയ മാറ്റങ്ങൾ വന്നു ജൂലൈ റേഷൻ തിങ്കൾ മുതൽ വാഹനം ഉള്ളവൾക്ക് അറിയിപ്പ് സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗ്, ആധാർ-പാൻ കാർഡ് ലിങ്കിംഗ്, ഇ-ഹെൽത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്‌സ് തുടങ്ങിയവയ്ക്കുള്ള ആധാർ ഓതന്റിക്കേഷൻ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗത കുറവ് നേരിട്ടതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇതിനാൽ ചിലർക്കെങ്കിലും റേഷൻ വാങ്ങാൻ സാധിച്ചിട്ടില്ല. ഇതു പരിഗണിച്ച് ജൂണിലെ റേഷൻ ഇന്ന് ജൂലൈ 1 കൂടി വിതരണം ചെയ്യും.സംസ്ഥാനത്തെ 2023 മെയ് മാസത്തെ റേഷൻ വിതരണത്തോത് 80.53 ശതമാനമായിരുന്നു. ജൂൺ 30 വൈകിട്ട് 6.50 വരെയുള്ള റേഷൻ വിതരണ തോത് 79.08 ശതമാനമാണ്. 8.45 ലക്ഷം കാർഡുടമകൾ 30ന് സംസ്ഥാനത്ത് റേഷൻ വാങ്ങി. എന്നാൽ കഴിഞ്ഞ ദിവസം ഈ പോസ് തകരാർ മൂലം റേഷൻ വിതരണം മുടങ്ങിയിരുന്നു , നിരവധി ആളുകൾ ആണ് മടങ്ങി പോയത് .

 

 

അതുമാത്രം അല്ല, പോസ്റ്റ് ഓഫീസിൽ നിക്ഷേപങ്ങൾക്ക് ചില നിക്ഷേപങ്ങൾക്ക് മാത്രം പലിശയിൽ വര്ധനവ് വരുത്തിയിട്ടുണ്ട് . സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. എന്നിങ്ങനെ ആണ് പുതിയ റിപോർട്ടുകൾ

https://youtu.be/pv_6aq4wHR4