30 വയസ്സിന് മുകളിലുള്ളവർക്ക് 7 സർക്കാർ സഹായ പദ്ധതികൾ ധനസഹായവും ആനുകൂല്യങ്ങളും നമ്മൾ പലപ്പോഴും അറിയാതെ പോവുന്ന നിരവധി ധനസഹായ പദ്ധതികൾ ഉണ്ട് സർക്കാരിൽ നിന്നും സൗജന്യം ആയും അല്ലാതെയും നിരവധി സഹായങ്ങൾ ലഭിക്കുന്നുണ്ട് ഓരോ വർഷവും എന്നാൽ അത്തരത്തിലുള്ള പദ്ധതികൾ ആണ് ഇത് , ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയും അതുപോലെ തന്നെ സ്വയംതൊഴിൽ വായ്പാ പദ്ധതിയുമാണ് ഇത്. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്.സി. എസ്.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ആശ്വാസം പകരുന്ന ഒരു ലഘു സ്വയംതൊഴിൽ വായ്പാ പദ്ധതിയാണ് ഇത്.50,000 രൂപ വരെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വായ്പ അനുവദിക്കുന്നു.
കുടുംബ വരുമാന വർധനയ്ക്ക് ഉതകുന്ന ഏതുതരം സ്വയംതൊഴിൽ സംരംഭവും ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്.50 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ മുഖ്യ ആകർഷണീയത. പരമാവധി 25,000 രൂപ വരെ. പ്രായം -18-55 വയസ്സിന് ഇടയിൽ.കുടുംബ വാർഷിക വരുമാനം -ഒരുലക്ഷം രൂപയിൽ താഴെ.വിദ്യാഭ്യാസ യോഗ്യത -സാക്ഷരത. സാങ്കേതിക യോഗ്യതയുള്ളവർക്ക് മുൻഗണന.ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലോ, ജില്ലാ ഓഫീസിലോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത ഫോം ഉണ്ട്. ജാതി, വരുമാനം, വിവാഹസ്ഥിതി സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, പ്രോജക്ട് റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അതുപോലെ തന്നെ നിരവധി വായ്പാപദ്ധതികൾ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/AWQwde3jamo