തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നായികയാണ് നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി സുരേഷ്.തെലുങ്കിലെ ‘മഹാനടി’യിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ താരം. മലയാളത്തിൽ അത്ര സജീവമല്ല താരം എന്നാൽ തമിഴിലും തെലുങ്കിലും ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് കീർത്തി.ഇപ്പോഴിതാ, നടൻ നാനിക്കൊപ്പമുള്ള പുതിയ ചിത്രമായ ദസറയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തരകർ പുറത്ത് വിട്ടത്. ദസറയിലെ ഒരു ഗാനത്തിന് നാനിയും കീർത്തിയും ചേർന്ന് ചുവടുവയ്ക്കുന്നത് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ദസറ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത്.
മാർച്ച് 30ന് ചിത്രം റിലീസ് ചെയ്യുകയാണ്. അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളിൽ മുൻനിരയിലുള്ള കീർത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു എന്നാൽ, ഇപ്പോൾ ഇറങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , അതേസമയം, തന്റെ വരാനിരിക്കുന്ന ദസറയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും . തെലുങ്ക് ആക്ഷൻ ഡ്രാമ ആയി ഇറങ്ങുന്ന ചിത്രം ചിത്രത്തിന്റെ പ്രമോഷനുകളുടെ തിരക്കിലാണ് കീർത്തി ഇപ്പോൾ.