കർണാടകയിലും തമിഴ്നാട്ടിലും പാലുൽപന്നങ്ങൾ വിൽക്കാൻ തീരുമാനിച്ച് മിൽമ

sruthi

കേരളത്തിൽ പാൽ വിതരണം സജീവമാക്കാൻ ഒരുങ്ങിയ നന്ദിനി പാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇതിന് തിരിച്ചടിക്കാൻ ഒരുങ്ങി മിൽമ. കേരളത്തിലും തമിഴ്നാട്ടിലുമായി പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് മിൽമയുടെ തീരുമാനം, എന്നാൽ ഇക്കാര്യം നന്ദിനിക്കുള്ള മറുപടിയായി കാണേണ്ടതില്ലെന്നാണ് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞത്. ഈ ഔട്ട്ലെറ്റുകളിലൂടെ പാൽ വിൽക്കില്ലെന്നും പാലുൽപന്നങ്ങൾ മാത്രമാണ് വിൽക്കാനാണ് തീരുമാനമെന്നും കെഎസ് മണി പറഞ്ഞു.

കേരളത്തിൽ ആറു ഔട്ട്ലെറ്റുകളാണ് കർണാടക കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ ഈ ബ്രാൻഡിനുള്ളത് ഇനി മൂന്ന് ഔട്ട് ലൈറ്റുകൾ കൂടി ഉടൻ ആരംഭിക്കും നിലവിൽ എറണാകുളം ജില്ലയിലെ കാക്കനാട്,എളമക്കര പത്തനംതിട്ട ജില്ലയിലെ പന്തളം മലപ്പുറത്തെ മഞ്ചേരി, തിരൂർ ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്.

കേരളത്തിൽ പാൽ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന മിൽമയുടെ ഉടമകളായ കേരള കോർപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കർണാടകയിൽ നിന്നുള്ള നന്ദിനി വിതരണം ശൃംഖല ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്.വളരെ കൗതുകമുള്ള ഒരു കാര്യം എന്നാൽ ക്ഷീരോൽപാദന സംഘങ്ങളുടെ കൂട്ടായ്മയാണ് മിൽമയും നന്ദിനിയും ഒക്കെ പാൽ ഉൽപാദനം കുറയുന്ന സന്ദർഭങ്ങളിൽ മിൽമ നന്ദിനിയിൽ നിന്നും 2 ലക്ഷം ലിറ്റർ വരെ പാൽ വാങ്ങാറുണ്ട് കേരളത്തിൽ നേരിട്ടുള്ള വില്പനയ്ക്ക് ഒരുങ്ങുന്നത് വഴി അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മിൽമയെ അട്ടിമറിക്കും എന്നാണ് ഉയർന്നുവരുന്ന ആക്ഷേപങ്ങൾ.