ജൂൺ റേഷൻ വിതരണം പുതിയ രീതിയിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ

ജൂൺ റേഷൻ വിതരണം പുതിയ രീതിയിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ റേഷൻ തടസ്സപ്പെടും,സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവെച്ചു. ബില്ലിംഗിൽ തടസം നേരിട്ടത് പരിഹരിക്കാനായി ഇന്നത്തേക്കു മാത്രമായാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയിനാലാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതൽ റേഷൻ വിതരണം പുനസ്ഥാപിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതിയ കേന്ദ്ര നിർദേശമനുസരിച്ച് ഓരോ കടയുടമയും ഇ പോസ് മെഷീനിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഈ പ്രയാസം പരിഗണിച്ചാണ് റേഷൻ വിതരണം നിർത്തിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ ബില്ലിംഗ് രീതി നിലവിൽ വന്നതിന് പിന്നാലെ ഇന്നലെ മുതൽ റേഷൻ വിതരണത്തിൽ വ്യാപകമായ തടസ്സമുണ്ടായിരുന്നു.സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. ഇതിനായി ചില ക്രമീകരണങ്ങളും നടത്തി. എന്നാൽ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയുമായിരുന്നുവെന്നാണ് പറയുന്നത്. സെർവർ, ഇ പോസ് മെഷിൻ പ്രശ്‌നം കാരണം ഈയിടെ റേഷൻ വിതരണം പലതവണയായി മുടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയൻ വീഡിയോ കാണുക ,

https://youtu.be/FPjp2FuSjZY