സിവിൽ ഡിഫൻസ് വോളണ്ടിയർ നിയമനം നടത്തുന്നു ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങളുടെ പരിധിയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. ജൂൺ 10, 11, 12, 13, തീയതികളിൽ വിവിധ അഗ്നി രക്ഷാനിലയങ്ങളിൽ വെച്ചാണ് തിരഞ്ഞെടുപ്പ്. വിവിധ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകൾ ചുവടെ ചേർക്കുന്നു ആലപ്പുഴ-04772230303, ചേർത്തല-04782812455, അരൂർ-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂർ-04792456094. എന്നിവിടങ്ങളിൽ നേരിട്ട് വിളിച്ചു ബന്ധപ്പെടാവുന്നത് ആണ് ,
ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം എസ്.ബി.എം.ആറിൽ ഒഴിവുകൾ വന്നിരിക്കുന്നു താല്പര്യം ഉള്ളവർക്ക് നേരിട്ട് ബന്ധപ്പെടാവുന്നത് ആണ് , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.