കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ, താത്കാലിക ജോലി അവസരങ്ങൾ

Ranjith K V

Updated on:

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ, താത്കാലിക ജോലി അവസരങ്ങൾ വിവിധ ജില്ലകളിൽ ആയി ഒഴിവുകൾ വന്നിട്ടുണ്ട്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക..

വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു മയ്യനാട് സി കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിനായി വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത കോഴ്‌സ് വിജയിച്ചവർക്ക് പങ്കെടുക്കാം . അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഏഴിന് രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം . ഫോൺ: 04742555050

ഗസ്റ്റ് അധ്യാപക ഒഴിവ്തിരുവനന്തപുരം ഗുവൺമെന്റ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജൂൺ 17ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

അദ്ധ്യാപക ഒഴിവ് ചാല ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് , കെമിസ്ട്രി , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ 7 ബുധനാഴ്ച്ച രാവിലെ 11 ന് നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവു ചമ്പക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള തകഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46. ജൂൺ 16 -ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിലെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 0477 2707843