കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ, ഈ ആഴ്ചയിലെ ജോലി അവസരങ്ങൾ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യനുസരണം അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പാലക്കാട് ആരോഗ്യ കേരളം ക്ഷണിക്കുന്നു.ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ,ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ കേരള സർക്കാർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം ബി. എം .എൽ .ടി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ ഡി.എം. എൽ. ടി
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം .യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളം വെബ്സൈറ്റിൽ ഓൺലൈൻ വഴി 05-06-2023 (തിങ്കളാഴ്ച വൈകിട്ട് 05.00 മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവരെ പരിഗണിക്കുന്നതല്ല. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ടോ ഇമെയിൽ വഴിയോ സ്വീകരിക്കുന്നതല്ല വൈകിവരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അധ്യാപകരെ നിയമിക്കുന്നു കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക്അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് ഓഫീസിൽ എത്തണം . ഫോൺ :04942651971, 9400006487
ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻതദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ളവരിൽ ശമ്പള സ്‌കെയിൽ – 63700 – 123700) നിന്നും എൻവയോൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം.
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളജിൽ നടത്തുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷ മൂല്യ നിർണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി / മൂന്ന് വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ ഒമ്പതിനു രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം Cantact 0471-230 04 84.