അജയന്റെ രണ്ടാം മോഷണത്തിന് പാക്കപ്പ് പറഞ്ഞു ജിതിൽ ലാൽ

മലയാളത്തിൽ പൂർണമായും 3 ഡി യിൽ ഒരുങ്ങാൻ പോവന്ന ബ്രമാണ്ട ചിത്രങ്ങൾ അഥവാ പാൻ ഇന്ത്യൻ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ എന്നാൽ അതിൽ ഒന്ന് ടോവിനോ തോമസ് നായകനാവുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം ആണ് , നവാഗതനായ ജിതിൽ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചോതിക്കാവിലെ കള്ളൻ മണിയന്റെ ലുക്കാണ് പുറത്തുവന്നത്. കരിയറിൽ ആദ്യമായി ടൊവിനോ തോമസ് ട്രിപ്പിൾ റോൾ ചെയ്യുന്ന, ആറ് ഭാഷകളിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്.ടോവിനോ തോമസ് നായകനാകുന്ന ചിത്രം 3 കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി സിനിമയാണ്. ട്രിപ്പിൾ റോളിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. കൃതി ഷെട്ടി, സുരഭി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

 

 

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു. നൂറ്റി പതിനെട്ടു ദിവസം നീണ്ട ഷൂട്ടാണ് പാക്ക് അപ് ആയത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ആരാധകർ എല്ലാം വലിയ ആവേശത്തിൽ തന്നെ ആണ് , പാക്കപ്പ് 118 ദിവസങ്ങൾ,, അജയന്റെ രണ്ടാം മോഷണം (ARM) പൂർത്തിയായിരിക്കുന്നു,,, അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ചിത്രം ഈ വർഷം തന്നെ തിയേറ്ററിൽ ഏതു എന്നും പറയുന്നു ,