കര്‍ക്കിടകം എന്നാല്‍ പുണ്യത്തിന്റെ മാസമാണ്. രാമായണ ശീലുകളാല്‍ മുഖരിതമായ സന്ധ്യാ നേരങ്ങളും തോരാത്ത മഴയും എല്ലാമായി വിശ്വാസികള്‍ പുണ്യത്തോടെയും അതിലേറെ വിശുദ്ധിയോടെയും കണ്ടിരുന്ന സമയംം. പണ്ട് കര്‍ക്കിടകം പഞ്ഞ മാസമായിരുന്നു. ഇന്ന് അതൊക്കെ മാറിയെങ്കിലും അന്നത്തെ വിശ്വാസങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇതാ രാമായണ മാസത്തില്‍ തീര്‍ച്ചയായും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങള്‍ അത്യാവശ്യം ആണ് , കര്‍ക്കിടക മാസത്തില്‍ തീര്‍ച്ചയായും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ രാമ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീരാമനെ അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ ആണിവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. എറണാകളം, തൃശൂര്‍ ജില്ലകളിലായുള്ല നാലമ്പല ക്ഷേത്ര ദര്‍ശനത്തില്‍ രാമ ക്ഷേത്രമാണ് തൃപ്രയാര്‍ ക്ഷേത്രം. ക്ഷേത്രത്തിലെ വിഗ്രഹത്തിനും ഏറെ പ്രത്യേകതകള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.
നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നത് അതിവിശിഷ്ടമായാണ് കണക്കാക്കുന്നത്. ദോഷപരിഹാരങ്ങൾക്കും സന്താനലബ്ധിക്കുമായി ഭക്തർ നാലമ്പലദർശനം നടത്തിവരുന്നു.രാവിലെയും വൈകീട്ടും നാലമ്പലദർശനം നടത്തുന്നുണ്ടെങ്കിലും രാവിലെ നടത്തുന്നതാണ് നല്ലതെന്ൻ ഒരു ചൊല്ലുണ്ട്. മാത്രമല്ല നാല് ക്ഷേത്രങ്ങളും തമ്മിൽ സാമാന്യം ദൂരവും ഉള്ളതുകൊണ്ട് രാവിലെ നടത്തുന്നതാണ് നല്ലത്. ഉച്ചയാകും അവസാന അമ്പലവും പിന്നിടാൻ. ആദ്യകാലങ്ങളിൽ നാലാമത്തെ അമ്പലദർശനം കഴിഞ്ഞാൽ നാലമ്പലദർശനം പൂർത്തിയായതായി കരുതുമായിരുന്നു. എന്നാൽ കുറെ വർഷങ്ങളായി മറ്റൊരു രീതി കണ്ടുവരുന്നു. അവസാന ക്ഷേത്രമായ ശത്രുഘ്നക്ഷേത്രത്തിൽ ദർശനം കഴിഞ്ഞാൽ വീണ്ടും ഒരിക്കൽക്കൂടി തൃപ്രയാറിൽ വന്ൻ ശ്രീരാമനെ തൊഴണമെന്നും പറയുന്നു. കർക്കിടക മാസം അമ്മമാർ ഈ വഴിപാട് ചെയ്‌താൽ മക്കളുടെ ജീവിതം രക്ഷപെടും കൂടുതൽ അറിയാൻ വീഡിയോ കാണുക ,