രണ്ടരക്കോടി പ്രതിഫലം, പ്രമോഷനു വരാതെ യൂറോപ്പിൽ കൂട്ടുകാരുമൊത്ത് ഉല്ലാസം, നടൻ കുഞ്ചാക്കോ ബോബനെതിരെ നിർമ്മാതാവ്

sruthi

രണ്ടര കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനിൽ പങ്കെടുക്കാതെ നടൻ കുഞ്ചാക്കോ ബോബൻ വഞ്ചിച്ചെന്ന് പദ്മിനി സിനിമയുടെ നിർമ്മാതാക്കൾ. സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാൾ അദ്ദേഹത്തിന്റെ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പിൽ പോയി ഉല്ലസിക്കുന്നത് എന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവായ സുവിൻ കെ വർക്കി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് കുറുപ്പിൽ പറയുന്നത്.

25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി രൂപ പ്രതിഫലം വാങ്ങിയത്. സിനിമയുടെ മാർക്കറ്റിംഗ് കൺസൾട്ടൻസ് ഈ സിനിമയുടെ റോ ഫൂട്ടെജ് കണ്ട മാർക്കറ്റിംഗ് കൺസൾട്ടന്റ് ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി ചാർട്ട് ചെയ്ത എല്ലാ പ്രൊമോഷണൽ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്നും സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാർക്കറ്റിംങ് കൺസൾട്ടിനെ നിയോഗിച്ചിരുന്നത് എന്നും സുവിൻ പറയുന്നു.

ഒരു കാര്യം സത്യസന്ധമായി പറയാം പദ്മിനി ഞങ്ങൾക്ക് ലാഭം നൽകിയ സിനിമയാണ്. അതിന്റെ ബോക്സ് ഓഫീസ് നമ്പർ എത്രയാണെങ്കിലും ഈ സിനിമ ഞങ്ങൾക്കു ലാഭമാണ് ചിത്രീകരണത്തിന് പിന്നിൽ പ്രവർത്തിച്ച മിടുക്കരായ പ്രൊഡക്ഷൻ ടീമിനും സംവിധായകൻ സെന്നയ്ക്കും എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു. എന്നാൽ ഒരു സിനിമ മേക്കർ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും തീയേറ്റർ പ്രതികരണമാണ് പ്രധാനം. അവിടെയാണ് തിയേറ്ററുകളിലേക്ക് ആദ്യ കാൽവെപ്പ് ലഭിക്കാൻ നായക നടന്റെ താൽപരിവേഷത്തിന്റെ ചാരുത ആവശ്യമുള്ളത് .

എന്നാൽ പത്മി സിനിമയ്ക്ക് വേണ്ടി അതിന്റെ നായക നടൻ വാങ്ങിയത് രണ്ടരക്കോടി രൂപയാണ് അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിൽ പോലും അദ്ദേഹം പങ്കെടുത്തിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യനിയോഗിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറയുകയും സിനിമയുടെ പ്രമോഷൻ ടീം പദ്ധതിയിട്ടിരുന്ന പ്രൊമോഷണൽ പരിപാടികളെല്ലാം തള്ളിക്കളയും ചെയ്തു. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടുമൂന്നു സിനിമകളുടെ നിർമാതാക്കൾക്കും ലഭിച്ചത് അതുകൊണ്ട് ആരെങ്കിലും ഇതിനെ കുറിച്ച് പറയണം തുറന്നു പറയണം എന്ന് തോന്നി.

അദ്ദേഹം സഹനിർമ്മാതാവായ സിനിമകൾക്ക് ഇത് സംഭവിക്കില്ല എല്ലാ പരിപാടികൾക്കും അഭിമുഖങ്ങൾക്കും നിന്നു കൊടുക്കുകയും ടിവി പരിപാടികളിൽ അതിഥിയായി എത്തുകയും ചെയ്തു എന്നാൽ പുറത്തുനിന്നുള്ളതാണ് ആളാണ് നിർമ്മാതാവ് എങ്കിൽ പരിഗണനയൊന്നും ഉണ്ടാകില്ല.
അദ്ദേഹത്തിന് സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാൾ ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പിൽ പോയില്ലസിക്കുന്നതാണ് 25 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് അദ്ദേഹം 2.5 കോടി രൂപ പ്രതിഫലമായി മേടിച്ചത് ഇവിടെ സിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സിനിമാ വിതരണക്കാർ സമരം നടത്തുന്ന സാഹചര്യമാണ്.ഇതുകൊണ്ട് തന്നെയാണ് സിനിമകൾ അർഹിക്കുന്ന പരിഗണ ലഭിക്കാത്തത് അഭിനയിക്കുന്ന സിനിമകൾ മാർക്കറ്റ് ചെയ്യുക എന്ന ഉത്തരവാദിത്വം അതിലെ ഓരോ വർഷവും 200 അധികം സിനിമകളാണ് ഇവിടെ റിലീസ് ചെയ്യുന്നത് നമ്മുടെ സിനിമ പ്രേക്ഷകരിൽ എത്തിക്കാൻ നാം സ്വയം ഇറങ്ങണം ഇതൊരു ഷോബിസ് ആണ് നമ്മുടെ നിലനിൽപ്പ് തന്നെ പ്രേക്ഷകരുടെ വിധി പ്രകാരമാണ്.

ഇതൊക്കെയാണെങ്കിലും സിനിമയുടെ കണ്ടന്റ് കണ്ടിട്ടാണ് വിജയത്തിന് പ്രധാനകാരണം പിന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ആ നടനു വേണ്ടി വാദിച്ച നിർമ്മാതാക്കളായ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. എന്നാണ് സുവിൻ കെ വർക്കി കുറിച്ചത്.