സമൂഹത്തിൽ നിന്നും മാലിന്യ നീക്കം ചെയ്യുക എന്ന സേവനമായി നമുക്ക് മുൻപിൽ എത്തിയവരാണ് ഹരിത കർമ്മ സേന, ഒരു ജോലിയായിട്ടാണ് അവർ ഇതിനു മുന്നിട്ടിറങ്ങുന്നത് എങ്കിലും സമൂഹത്തിന് വിലമതിക്കാനാവാത്ത സഹായം തന്നെയാണ്. കാരണം അനുദിനം മാലിന്യ കൂമ്പാരങ്ങൾ ഉയർന്നുവരികയാണ് മാലിന്യ പ്രശ്നങ്ങൾ അത്രമേൽ രൂക്ഷമായി കൊണ്ടിരിക്കുന്നു. മാലിന്യ ശേഖരണത്തിനായി വീട്ടിലെത്തുന്ന ഹരിത കർമ്മ സേനാംഗങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഓർമിപ്പിക്കുകയാണ് കൊല്ലം ജില്ലയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്ത.
ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിന് എത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ് വീട്ട് ഉടമ മോശമായി പെരുമാറിയത്.
മാലിന്യം എടുക്കാൻ എത്തിയവർക്ക് പ്ലാസ്റ്റിക് നൽകാൻ വിസമ്മതിച്ച അദ്ദേഹം വീടിനു മുന്നിൽ പതിച്ചിരുന്ന ക്യു ആർ കോഡ് സ്റ്റിക്കർ കീറി കളയും സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു.
സേനാംഗങ്ങൾ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു ഇതോടെ സെക്രട്ടറി വീട്ടുടമയുടെ വീട്ടിൽ നേരിട്ട് എത്തി പിഴ അടക്കാൻ നോട്ടീസ് നൽകി. ഹരിത കർമ്മ സേനാംഗങ്ങളുമായി സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി പിഴച്ചുമത്തുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടി വരും എന്നും അധികാരികൾ പറഞ്ഞു.
നിയമലംഘനങ്ങൾ നടത്തുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തും 3.42ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്.64,500 രൂപയാണ് പിഴ ഈടാക്കിയിട്ടുള്ളത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിതരണം പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും വലിച്ചെറിയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് പിഴ ചുമത്തിയിട്ടുള്ളത്