വാഴപ്പഴം കഴിച്ചാൽ ലഭിക്കുന്ന ഭക്ഷ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ ഏതൊരാളും സംശയിച്ചു നിൽക്കാതെ ഒരുപാട് ഗുണങ്ങളെ പറ്റി പറയാൻ തുടങ്ങും. എങ്കിൽ തന്നെയും ഈ വിശിഷ്ട ഫലത്തിന് സൗന്ദര്യ ആനുകൂല്യങ്ങൾ ധാരാളമുണ്ടെന്ന കാര്യം അധികമാരും തുറന്നു പറയില്ല. കാരണം ആർക്കും ഇതിനെപ്പറ്റി വലിയ ധാരണയില്ല. കേശസംരക്ഷണത്തിനായി നമുക്കിടയിൽ മിക്കയാളുകളും പതിവായി ഹെയർ മാസ്ക്കുകൾ ചെയ്യുന്നവരാണ്. ഇതിനുള്ള ഏറ്റവും ഫലപ്രദമായ ഒരു ചെരുവയായി വാഴപ്പഴം ഉപയോഗിക്കാൻ കഴിയുമെന്ന കാര്യം അറിയാമോ
താരൻ ഒഴിവാക്കുന്നത് മുതൽ മുടിയുടെ കട്ടിയും ബലവും മെച്ചപ്പെടുത്താൻ വരെയുള്ള ആനുകൂല്യങ്ങൾ വാഴപ്പഴത്തിലെ പോഷകങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. നമ്മുടെ തലമുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മിക്കവാറും പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായി വ്യത്യസ്ത രീതിയിലുള്ള വാഴപ്പഴ ഹെയർ മാസ്കുകൾ വളരെ നല്ലതു തന്നെ ആണ് , വളരെ ഗുണം ചെയുന്ന ഒന്നു താനെന്ന ആണ് ഇത് , ചൂട്, പൊടി, മലിനീകരണം എന്നിവയെല്ലാം പ്രകൃതിദത്ത എണ്ണകളുടെ ഉൽപാദനം കുറച്ചുകൊണ്ട് വരണ്ട മുടിയുടെ ലക്ഷണങ്ങൾ പ്രകടമാക്കുകയും മുടിയുടെ തിളക്കം കവർന്നെടുക്കുകയും ചെയ്യും. മുടിയിൽ നിന്ന് നഷ്ടപ്പെട്ട പോഷകങ്ങളെ തിരികെ കൊണ്ടുവരാൻ വാഴപ്പഴം ഉപയോഗിച്ച് എല്ലാ ദിവസവും നിങ്ങളുടെ മുടിയിൽ ഹെയർ മാസ്കിംഗ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ സ്വാഭാവിക തിളക്കം വേഗത്തിൽ വർദ്ധിപ്പിക്കും.