മുടിയുടെ അഴകിൻ്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. മുടിസംരക്ഷണം ആണ് നമ്മൾക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം ആണ് എന്നാൽ അത്തരത്തിൽ മുടി സംരക്ഷിക്കാനും നല്ല ആരോഗ്യമുള്ള മുടി വളർത്താൻ പല തരത്തിലുള്ള പ്രയോഗങ്ങളും നടത്തുന്നുവരുണ്ട്. പക്ഷെ മുടിയ്ക്ക് പുറമെ നിന്ന് നൽകുന്നത് പോലെ ഉള്ളിലേക്ക് കഴിക്കുന്നതിലും വളരെ അധികം പ്രാധാന്യമുണ്ട്. പോഷകാഹാരകുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ, മലിനീകരണം തുടങ്ങി പല പ്രശ്നങ്ങളും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. മുടി കൊഴിഞ്ഞ് പോകുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. പക്ഷെ മുടികൊഴിച്ചിൽ തടഞ്ഞ് മുടി ഇരട്ടിയായി വളരാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്തമായ രീതി നോക്കാം.
കറിവേപ്പില, ഉലുവ, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കൂട്ടാണിത്.മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് കറിവേപ്പില. നല്ല ആരോഗ്യത്തോടെ കറുത്ത മുടിയിഴകൾ വളരാൻ കറിവേപ്പില ഏറെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും പോഷകങ്ങളുടെ മുടിയെ വേരിൽ നിന്ന് ആരോഗ്യത്തോടെ വളരാൻ ഏറെ സഹായിക്കാറുണ്ട്. മുടിയിൽ നര ഉള്ളവർക്കും കറിവേപ്പില അനുയോജ്യമാണ്. ഇതിലെ ആൻ്റി ഓക്സഡിൻ്റുകൾ ഫ്രീ റാഡികലുകളെ നിർവീര്യമാക്കുകയും മുടി കൂടുതൽ ആരോഗ്യത്തോടെയും ബലത്തോടെയും വളരാൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക