Press "Enter" to skip to content

ആലപ്പുഴയിൽ എച്ച് 1 എൻ 1 പടരുന്നു, രണ്ടു മരണം

Rate this post

ആലപ്പുഴ :- ഡെങ്കിപ്പനിക്ക് പിന്നാലെ ആലപ്പുഴയിൽ എച്ച്1എൻ 1 പടരുന്നു. ഇതുവരെ ജില്ലയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്, ഇതിനോടകം തന്നെ രണ്ടു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനിയാണ് കഴിഞ്ഞ മാസം മരണപ്പെട്ടത്, ഇതിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സ്ത്രീ കഴിഞ്ഞ ആഴ്ച മരണപ്പെട്ടു. ജില്ലയിൽ എച്ച് 1എൻ 1 പടരുന്നതിനാൽ ആരോഗ്യവകുപ്പും പ്രതിരോധ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇൻഫ്ലുവൻസ ടൈപ്പ് എ വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് എച്ച് 1എൻ 1.
വായുവിലൂടെ എളുപ്പത്തിൽ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങൾ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും 80% വരെ രോഗം പകരാനുള്ള സാധ്യതയുണ്ട്.

രോഗം വരുന്ന രോഗി ഉപയോഗിച്ച വസ്തുക്കൾ തൂവാല എന്നിവ മറ്റുള്ളവർ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷം ഉണ്ടാകും ജലദോഷപ്പനി ആയതിനാൽ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂർച്ഛിക്കാനും സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ കുട്ടികൾ, മുതിർന്നവർ,ഗർഭിണികൾ എല്ലാം തന്നെ തക്കതായ മുൻകരുതകൾ എടുക്കേണ്ടതാണ്. വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.