കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന മഹാവിഷ്ണുവിന്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണനാണ്. അതിൽ തന്നെ ഉണ്ണിക്കണ്ണനായാണ് ഭൂരിഭാഗം ഭക്തരും ഗുരുവായൂരപ്പനെ കാണുന്നത്. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ഭഗവാന്, ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. ഗുരുവായൂരപ്പനും അയ്യപ്പനും ഭഗവതിയും നാഗദൈവങ്ങളും കേരളീയ ഹൈന്ദവാരാധനയുടെ കേന്ദ്രബിന്ദുക്കളായി കണക്കാക്കപ്പെടുന്നു.
കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ വെണ്ണയും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട് , ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവാൻ ജപിക്കേണ്ട രഹസ്യമന്ത്രം ആണ് ഈ വീഡിയോയിൽ , എന്നാൽ ഗുരുവായൂർ അപ്പന്റെ സാനിധ്യം നമ്മളുടെ ഒപ്പം എല്ലയിപോലും ഉണ്ടാവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,