കേന്ദ്രസർക്കാരിൽനിന്ന് വ്യത്യസ്‌തമായി മുതിർന്ന പൗരന്മാരെ കൂടെനിർത്തുകയും സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത് , വയോജനങ്ങൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം. മെച്ചപ്പെട്ട പൊതുവിതരണ സമ്പ്രദായവും പൊതുജനാരോഗ്യ സംവിധാനവും സേവനവും ഉള്ളതുകൊണ്ടുതന്നെ കേരളത്തിലെ ജനങ്ങൾക്ക് ആയുർദൈർഘ്യം കൂടുതലാണ്. ഇക്കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ് കേരളം.
മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ 60 ലക്ഷത്തോളം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. ഇതിൽ ഏകദേശം 60 ശതമാനവും 60–-70 വയസ്സിനിടയിലുള്ളവരാണ്. 30 ശതമാനം 70 വയസ്സിന് മുകളിലുള്ളവരും. ഇവരിൽ ഭൂരിപക്ഷവും മക്കളോടൊപ്പമല്ല താമസിക്കുന്നത്. ജോലിതേടി മക്കൾ വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്നതിനാൽ വീട്ടിൽ വയോജനങ്ങൾ തനിച്ച് താമസിക്കുന്ന രീതിയാണുള്ളത്. ശാരീരികമായി വയ്യാത്തവരും ഇതിലുണ്ട്. 60 കഴിഞ്ഞവർ വീടുകളിൽ ധന സഹായം എത്തുകയും കൂടാതെ മറ്റു അനവധി സഹായങ്ങൾ എത്തുകയും ചെയ്യും ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/muey4zoD3u8