നടി മീരാജാസ്മിൻ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസ് ആയിട്ടാണ് താരം എത്തിയിരിക്കുന്നത്. ഷി എന്ന സംഗീത ആൽബത്തിന്റെ വരികൾ പങ്കുവെച്ചായിരുന്നു നടി ചിത്രങ്ങൾ പങ്കുവെച്ചത് .
ഒരു നീണ്ട ഇടവേളക്കുശേഷം സിനിമയിൽ സജീവമാവാൻ ഒരുങ്ങുകയാണ് മീരാ ജാസ്മിൻ. നീണ്ട 6 വർഷങ്ങൾക്ക് ശേഷം മീരാജാസ്മിൻ മലയാളത്തിൽ അഭിനയിച്ച സിനിമയാണ് മകൾ. നായകനായ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മലയാളികളുടെ പ്രിയ നടൻ ജയറാമാണ് താരത്തിന്റെ നായകനായി അഭിനയിച്ചത്.
മലയാളത്തിലും തമിഴിലുമായി നിരവധി പ്രൊജക്റ്റുകൾ ആണ് മീരാജാസ് തേടിയെത്തുന്നത്. ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെയാണ്, തമിഴിൽ വീണ്ടും രംഗപ്രവേശം ചെയ്യാൻ മീരാജാസ്മിൻ ഒരുങ്ങുന്നത്.2014 ൽ പുറത്തിറങ്ങിയ വിഗ്യാനിയാണ് മീരാജാസ്മിൻ അവസാനമായി അഭിനയിച്ച സിനിമ.
മലയാളത്തിൽ എം പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻ എലിസബത്ത് എന്ന ചിത്രമാണ് മീരാജാസ്മിന്റെ പുതിയ ചിത്രം ചിത്രത്തിൽ നരയനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്യൂൻ എലിസബത്ത് എന്ന സിനിമയിൽ എലിസബത്ത് എയ്ഞ്ചൽ എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ അവതരിപ്പിക്കുന്നത്, എലിസബത്തിന്റെ സുഹൃത്ത് അലക്സ് വേഷത്തിൽ ചിത്രത്തിൽ നരേൻ എത്തുന്നു. ഇരുതാരങ്ങളും കൂടി മികച്ച സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. നരേനും മീരാജാസ്മിനും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷയും വളരെ വലുതാണ്