വെറും 10 മിനിറ്റ് കൊണ്ട് 10 ലക്ഷം രൂപ വായ്പ്പ ലഭിക്കും, സാങ്കേതിക വിദ്യ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ആദ്യകാലങ്ങളിൽ ആശയവിനിമയത്തിനു മാത്രം ഉപയോഗിച്ചിരുന്ന വാട്‌സ്ആപ്പ് ഇന്ന് ബിസിനസ് ആവശ്യങ്ങൾക്കു വലിയതോതിൽ ഉപയോഗിക്കപ്പെടുന്നു. ഇതേ വാട്‌സ്ആപ്പ് വഴി ഇന്ന് 10 ലക്ഷം രൂപ വരെ വായ്പ നേടാൻ സാധിക്കുമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. സ്വകാര്യ ധനകാര്യ മേഖലയിലെ പ്രമുഖരായ ഐഐഎഫ്എൽ ഫിനാൻസ് ആണ് സംരംഭകർക്കായി വാട്‌സ്ആപ്പിൽ വായ്പ സാധ്യമാക്കുന്നത്.
ഉപയോക്താക്കൾക്ക് 10 ലക്ഷം രൂപ വരെ വാട്‌സ്ആപ്പ് വഴി ബിസിനസ് വായ്പ കരസ്ഥമാക്കാം. യോഗ്യരായ ഉപയോക്താക്കൾക്ക് തൽക്ഷണം വായ്പ ലഭ്യമാക്കുന്ന ഇൻസ്റ്റന്റ് പദ്ധതിയാണ് സ്ഥാപനം പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം തന്നെ. വായ്പ അപേക്ഷ മുതൽ പണം കൈമാറ്റം വരെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലായി തന്നെയാകും. പുതിയ പദ്ധതി എംഎസ്എംഇ വായ്പാ വ്യവസായത്തിലെ ഒരു ഗെയിം ചേഞ്ചറാകുമെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ ഏകദേശം 450 ദശലക്ഷത്തിലധികം വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ടെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഐഎഫ്എല്ലിന്റെ വായ്പാ പദ്ധതി 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്.