Kerala

മമ്മൂക്കയുടെ ചിത്രത്തിൽ അഭിനയിക്കാൻ ഗൗതം മേനോൻ എത്തുന്നു | Gautham Menon is coming to act in Mammooka’s film

നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോൻ. മലയാളം തമിഴ് സിനിമകളിൽ സജീവം ആയ ഒരു നടൻ ആണ് , എന്നാൽ അദ്ദേഹത്തിന്റെ അഭിനയം തന്നെ ആണ് പ്രേക്ഷകർക്ക് ഇഷ്ടം കൂടുതൽ ഉണ്ടാവാൻ കാരണം ആയതു , എന്നാൽ ഇപ്പോൾ ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനും നടനും നിർമ്മാതാവുമായ ഗൗതം മേനോൻ ആദ്യമായാണ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്.കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.താരനിർണയം പൂർത്തിയായി വരുന്നു.

 

 

കുറുപ്പ്, റോഷാക്ക്, കിംഗ് ഒഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിമിഷ് രവി ആണ് കാമറ. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് നിർമ്മാണം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും ആണ് തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി താനെ നേരിട്ട് വിളിച്ചു എന്ന വാർത്തകൾ തന്നെ ആണ് പുറത്തു വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top