ജൂലൈ 17 മുതൽ റേഷൻ വാങ്ങുന്നവർക്ക് 4 അറിയിപ്പെത്തി സൗജന്യ കിറ്റ് വരുന്നു ജില്ലയിൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ മഞ്ഞ കാർഡുകൾക്ക് 30 കിലോ അരി, അഞ്ച് കിലോ ഗോതമ്പ് എന്നിവ സൗജന്യമാണ്. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗം പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോഗ്രാം ഗോതമ്പും രണ്ട് രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്സിഡി നീല കാർഡുടമകൾക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നാലു രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ഒന്നു മുതൽ മൂന്നു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം വെള്ള കാർഡുകൾക്ക് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് ഒന്നു മുതൽ മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. മഞ്ഞ, പിങ്ക് പി എം ജി കെ എ വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. കുറച്ചു ദിവസങ്ങൾ ആയി റേഷൻ വിതരണത്തിൽ തടസം നേരിട്ടിരുന്നു എന്നാൽ അത് എല്ലാം പൂർണമായി പരിഹരിച്ച ശേഷം ആണ് ഇങനെ റേഷൻ വിതരണം ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/TiwnPlkTjKc