ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് ഇപ്പോൾ ആക്സിസ് ബാങ്കിൽ നിന്ന് വ്യക്തിഗത വായ്പകൾ ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിന്റെ രീതികളെ മാറ്റിമറിക്കുന്നതിനാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് ഇപ്പോൾ ആക്സിസ് ബാങ്കിൽ നിന്ന് വ്യക്തിഗത വായ്പകൾ ലഭിക്കും. ഫ്ലിപ്കാർട്ട്-ആക്സിസ് ബാങ്ക് 5 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ നൽകുമെന്നാണ് റിപ്പോർട്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അതിന്റെ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ സുഗമമാക്കുന്നതിന് ആക്‌സിസ് ബാങ്കുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.പുതുതായി അവതരിപ്പിച്ച വ്യക്തിഗത വായ്പാ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് 5 ലക്ഷം രൂപ വരെ ലഭിക്കും. മികച്ച രീതിയിൽ വായ്പ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നും ഇരുകമ്പനികളും അറിയിച്ചു.
ഉപഭോക്താക്കൾക്ക് 6 മുതൽ 36 മാസം വരെയുള്ള ഫ്ലെക്സിബിൾ തിരിച്ചടവ് കാലാവധിയും വാഗ്ദാനം ചെയ്യുമെന്ന്, ഫ്ലിപ്കാർട്ടും ആക്‌സിസ് ബാങ്കും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.വ്യക്തിഗത വായ്പാ സൗകര്യത്തിലൂടെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. പ്രവേശനം എളുപ്പമാക്കുന്നതിന്, താങ്ങാനാവുന്ന വിലയിൽ വായ്പകൾ മെച്ചപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. പേ ലേറ്റർ, പ്രോഡക്റ്റ് ഫിനാൻസിംഗ്, സെല്ലർ ഫിനാൻസിംഗ്, ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകളിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പെടെ വിപുലമായ ക്രെഡിറ്റ് ഓഫറുകളും സമഗ്രമായ സാമ്പത്തിക സേവനങ്ങളും ആരംഭിക്കാൻ ഫ്ലിപ്പ്കാർട്ട് നിരവധി കാര്യങ്ങൾ ആവിഷ്കരിക്കുന്നുണ്ട്.എന്നാൽ ഈ ലോണിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,