ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് 15 വയസ്സുകാരൻ മരിച്ചു

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് ആലപ്പുഴയിൽ 15 വയസ്സുകാരൻ മരിച്ചതോടെ ജനങ്ങൾ ആശങ്കയിലായി. എന്നാൽ ഈ രോഗത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറയുന്നത്. വളരെ വളരെ വിരളമായി 10000 കണക്കിന് പേരിൽ ഒരാൾക്ക് ആയിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

ഇതിനു മുൻപ് സംസ്ഥാനത്ത് അഞ്ച് പേർക്കാണ് ഈ രോഗം ബാധിച്ചത് 2016 ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടി രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020 ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ തൃശ്ശൂരിൽ ഈ രോഗം ബാധിച്ചിരുന്നു. 100% അടുത്താണ് ഈ രോഗത്തിന്റെ മരണ നിരക്ക്. കേരളത്തിൽ ഇവ കണ്ടുപിടിക്കുന്നു എന്നതാണ് പ്രത്യേകത എന്നും മന്ത്രി പറഞ്ഞു.

പരാദ സ്വഭാവം ഇല്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴിക്കില്ലാത്ത ജലാശയങ്ങളിൽ ആണ് കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ എന്ന വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിന് ഗുരുതരമായി ബാധിക്കുകയും ഇത് എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു

മരണമടഞ്ഞ 15 വയസ്സുള്ള പാണാപ്പിള്ളി സ്വദേശിക്കാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഇപ്പോൾ സ്ഥിരീകരിച്ചത്. കുട്ടിക്ക് ജൂൺ 26നാണ് പനി ആരംഭിച്ചത് ജൂലൈ ഒന്നിന് തലവേദന ഛർദ്ദി കാഴ്ചമങ്ങ് തുടങ്ങിയ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടുകയും പരസ്പരം ബന്ധമില്ലാതെ പെരുമാറുകയും മറ്റു അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന്എൻസെഫലൈറ്റിസ് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു വീടിനു സമീപമുള്ള കുളങ്ങളിൽ കുളിച്ചതായി മനസ്സിലാക്കുന്നു. ആരോഗ്യനില മോശമായതിനാൽ മെഡിക്കൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം കുട്ടിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നടത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണപ്പെടുകയും ആയിരുന്നു.

പനി,തലവേദന,ചർദ്ദി,അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അതു പൂർണമായും ഒഴിവാക്കുക.

മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർച്ചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. ജലം കെട്ടിക്കിടക്കുന്ന സാഹചര്യം, ഒഴിവാക്കേണ്ടതാണ്