മൂത്ത കുട്ടിക്ക് ഡിഎംഡി, ഇളയ കുട്ടിക്കും സാധ്യതയുണ്ടെന്ന് കണ്ടെത്തി, കൂട്ട മരണത്തിനു പിന്നിൽ അസുഖമോ?

sruthi

മുണ്ടുപറമ്പിൽ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വില്ലൻ ജനിതകരോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആദിയെന്ന് സംശയം. മൂത്ത കുട്ടിക്ക് അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിക്കും അസുഖത്തിന്റെ സാധ്യത കണ്ടെത്തി. ഇതോടെ ഈ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്കും നിർദ്ദേശിച്ചിരുന്നു. അത് നടത്തും മുമ്പേ നാലുപേരും ഈ ലോകത്തോട് വിട പറഞ്ഞു.

പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്ക് നയിക്കുന്നതാണ് ഡിഎംഡി എന്ന അസുഖം. അതുകൊണ്ടുതന്നെ കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമമാണ് ജീവനെടുക്കാനുള്ള തീരുമാനമെടുത്താണെന്നാണോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു ധനകാര്യ സ്ഥാപനങ്ങളിലും മാനേജർമാരായി പ്രവർത്തിക്കുന്ന ദമ്പതികൾക്ക് സാമ്പത്തികമായ പ്രശ്നങ്ങളും ഒന്നുമുണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

കണ്ണൂരിൽ ബാങ്ക് മാനേജരായി കഴിഞ്ഞ ശനിയാഴ്ച ചുമതല ഷീന ഇന്ന് മലപ്പുറം മുണ്ടു പറമ്പിലെ വീട്ടുസാധനങ്ങൾ എല്ലാം മാറ്റാനായി ഒരുക്കും പൂർത്തിയാക്കുന്നതിനിടയാണ് നാലുപേരുടെയും മരണവാർത്ത എത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്ത് എത്തിയത് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദന്റെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്.

ഇന്ന് കണ്ണൂരിലേക്ക് തിരിക്കുമെന്ന് ഷീനയും ഭർത്താവും സബീഷ് അവരവരുടെ വീടുകളിൽ ഇന്നലെ വൈകിട്ട് നാലുമണിയോടെ അറിയിച്ചിരുന്നു എന്നാൽ എട്ടുമണിയോടെ ബന്ധുക്കൾ വിളിച്ചപ്പോൾ ഇതുവരെയും കിട്ടിയില്ല പിന്നീട് ബന്ധുക്കൾ മലപ്പുറം പോലീസിൽ വിവരം അറിയിച്ച പോലീസ് എത്തിയാണ് വീട് തുറന്നത് തുടർന്ന് കിടന്നത് നാലുപേരെ മരിച്ചനിലയിൽ കണ്ടത്.

മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി.ഉച്ചയ്ക്ക് 2.30ന് വിട്ടു നൽകിയ മൃതദേഹമായി ബന്ധുക്കൾ തളിപ്പറമ്പിലേക്ക് തിരിച്ചിട്ടുണ്ട് ഷീനയുടെ വീട്ടിൽ ആദ്യം പൊതുദർശനം തുടർന്ന് രാത്രി സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും നാളെ രാവിലെ 9 കോഴിക്കോട് വെസ്റ്റ് ഹിൽ സ്മശാനത്തിലാണ് സംസ്കാരം.