ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ചാ ആണ് , എന്നാൽ കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് സഞ്ചരിക്കുന്നു. പെരിയാർ വന്യജീവി സങ്കേതത്തിന്റെ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അരിക്കൊമ്പന്റെ യാത്ര. അതിർത്തിയിൽ കേരള തമിഴ് നാട് വനമേഖലയിലായാണ് സഞ്ചാരം. മംഗളദേവി ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു. വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ തിരിച്ചുവരാനുള്ള എന്നാൽ ഇങ്ങനെ ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുകയും ചെയ്തു , തമിഴ് നാട് വനം വകുപ്പിനെ ബുദ്ധിമുട്ടിക്കുകയും ചെയ്തു ,ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി.
ഇന്നലെ പുലർച്ചെ രണ്ടിന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വെടിവച്ചത്. തുടർന്ന് എലിഫന്റ് ആംബുലൻസിൽ 250 കിലോമീറ്രർ അകലെയുള്ള മണിമുത്താറിന് സമീപത്തെ മാഞ്ചോലയിലെത്തിച്ചു. മണിമുത്താറിൽ തുറന്നുവിടാനാണ് എത്തിയതെങ്കിലും ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഉടനുണ്ടാവില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ അരിക്കൊമ്പന് ചികിത്സ നൽകിയ ശേഷമേ തുറന്നു വിടൂ. ആനയെ പിടികൂടിയ സന്തോഷത്തിൽ ആണ് വനം വകുപ്പ് , ആനയെ ലോറിയിൽ കൊണ്ട് പോവുമ്പോൾ ആന അക്രമാസക്തൻ ആയിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,