Press "Enter" to skip to content

മയക്കുവെടി വെച്ച അരികൊമ്പൻ കാട്ടിൽ തുറന്നു വിട്ടു

Rate this post

ജനവാസ മേഖലയിൽ പ്രശനം ഉണ്ടാക്കിയ ആനയെ മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ വനത്തിനുള്ളിൽ തുറന്നു വിട്ടു. അപ്പർ കോതൈയാർ മുത്തു കുളി വനത്തിനുള്ളിലാണ് ആനയെ തുറന്നുവിട്ടത്. തുമ്പിക്കൈയിൽ ഏറ്റ മുറിവിനും ചികിത്സ നൽകിയ ശേഷം ആണ് തമിഴ്‌നാട് വനം വകുപ്പ് വനത്തിനുള്ളിൽ തുറന്ന് വിട്ടത്.കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിരുന്നു. ഈ അവസ്ഥയിൽ കാട്ടിൽ തുറന്നുവിടാനാകില്ലെന്നും ആവശ്യമെങ്കിൽ കോതയാർ ആന സംരക്ഷണകേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകുമെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയി ച്ചു. രണ്ടു ദിവസത്തെ ചികിത്സയ്ക്കുശേഷം ആനയെ കാട്ടിൽ തുറന്നു വിട്ടാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും അധികൃതർ അറിയിച്ചു.

 

 

മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അനിമൽ ആംബുലൻസിൽ വനംവകുപ്പ് ഡോക്ടർമാർ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചിരുന്നു.അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മതികെട്ടാൻ ചോലമേഖലയിൽ തുറന്നു വിടണമെന്നാണ് ആവശ്യം. ആനയെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാലും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അരികൊമ്പൻ വന മേഖലയിലേക്ക് കടന്നു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,