അരികൊമ്പൻ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് , അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച് മടുത്തെന്ന് സുപ്രീംകോടതി. വാൽകിംഗ് ഐ ഫൗണ്ടേഷൻ എന്ന സംഘന അരിക്കൊമ്പനുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി രൂക്ഷപ്രതികരണം നടത്തിയത്. അരികൊമ്പൻ നിലവിൽ എവിടെ ആണ് എന്താണ് അവസ്ഥ എന്ന് അറിയില്ലെന്നും കോടതി കൃത്യത വരുത്തണം എന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കാട്ടിലുള്ള ആന എവിടെയാണെന്ന് എന്തിന് നിങ്ങൾ അറിയണം എന്നാണ് കോടതി ചോദിച്ചത്. ആന ഒരു സ്ഥലത്ത് നിൽക്കുന്ന ജീവിയല്ലെന്നും അത് വനത്തിലൂടെ പല സ്ഥലത്തു പോകുമെന്നും കോടതി പറഞ്ഞു.
ഒന്നിലധികം തവണ മയക്ക് വെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ലെന്നും ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. അരികൊമ്പനെ ചിന്നക്കനാലിൽ എത്തിക്കുക മുഖ്യ ലക്ഷ്യം എന്നും പറയുന്നു , ആനയെ തിരിച്ചു കൊണ്ട് വരണം എന്നും ആണ് പലരുടെയും ആവശ്യം , എന്നാൽ ആനയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തമിഴ് നാട് വനം വകുപ്പ് പുറത്തു വിട്ടിരുന്നില്ല എന്നാൽ കഴിഞ്ഞ ദിവസം ഇതിനു ഒരു പരിഹാരം ഉണ്ടാവുകയും ചെയ്തത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,