അരിക്കൊമ്പൻ കേസ് വീണ്ടും ഹൈക്കോടതിയിലേക്ക്

ചിന്നക്കനാലിൽ ജനങ്ങൾക്കു ഭീഷണി ഉയർത്തുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ പറമ്പിക്കുളത്തേക്കു മാറ്റുന്നതിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണു ഹൈക്കോടതിയുടെ ഉത്തരവെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.വേറെ സ്ഥലമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നതാണ് ഇനി സർക്കാരിനു മുന്നിലുള്ള ഏക പിടിവള്ളി. 3 സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നും ഇക്കാര്യം പരിശോധിക്കാൻ വനം മേധാവി ഉൾപ്പെടെയുള്ളവരോടു നിർദേശിച്ചതായും വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

 

സമയം നീട്ടിച്ചോദിക്കുന്നതും വനം വകുപ്പിന്റെ ആലോചനയിലുണ്ട്. പറമ്പിക്കുളത്തേക്കു തന്നെ മാറ്റേണ്ടിവന്നാൽ അതിനെതിരെ വലിയ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നതും സർക്കാർ നേരിടുന്ന പ്രതിസന്ധിയാണ്.ആനയെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാൽ വനമേഖലയിലേക്കു മാറ്റാനുള്ള നിർദേശം ആരുടേതാണെന്നാണ് ഹർജി പരിഗണിച്ചുകൊണ്ടു സുപ്രീം കോടതി ചോദിച്ചത്. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയാണെന്ന് അറിയിച്ചപ്പോൾ അവരുടെ പേരുകൾ പരിശോധിച്ചു , എന്നാൽ ഇപ്പോൾ വീണ്ടും ആനയുടെ ഹർജി ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുകയാണ് , ആനയെ വിട്ടു തരണം എന്നും സ്വതന്ത്രൻ ആകണം എന്നും ആണ് കേസ്സുകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,