ആന അവന്റെ കൊമ്പ് സ്വയം ഊരിയെടുത്ത ശിവകുമാർ

Ranjith K V

എറണാകുളത്തപ്പന്റെ മണ്ണിൽ പേരും പെരുമയും ഉള്ള ഒരു സഹ്യപുത്രൻ വാണരുളുന്നുണ്ട്. അതെ എറണാകുളത്തപ്പന്റെ പ്രിയൻ ശിവൻ എന്ന ശിവകുമാർ.ബാല്യം വിട്ടുമാറും മുമ്പേ ഏതാണ്ട് നാലാം വയസ്സിൽ കോടനാട് എന്ന ഗജ കലാലയത്തിന്റെ മുമ്പിൽ പകച്ച് നിന്ന ബാല്യം. ആദ്യാക്ഷരങ്ങൾ പഠിച്ച് തുടങ്ങിയ കാലത്ത് കൊടുങ്ങല്ലൂർ സ്വദേശിയായ കെ ജി ഭാസ്കരൻ ഗുരുപവനപുരേശന് ഒരു ആനയെ നടക്കിരുത്താൻ തീരുമാനിച്ചു. അങ്ങനെ കോടനാട് നിന്ന് ഒരു കുട്ടി കൊമ്പനെ ലേലത്തിൽ വാങ്ങി.

 

വാങ്ങിയ കുട്ടി കൊമ്പനെ ദിവസവും നേരവും ഒക്കെ നോക്കിയിട്ടാകാം ഗുരുവായൂർക്കുള്ള യാത്ര എന്നുറച്ച് എറണാകുളത്ത് നിർത്തി. എറണാകുളത്തപ്പന്റ തിരുമുറ്റത്ത് ഓടി കളിച്ച് കടൽ കാറ്റേറ്റ് , നിവേദ്യ പാത്രത്തിൽ പ്രിയം കണ്ടെത്തി അവൻ ദിനങ്ങൾ കഴിച്ചു കൂട്ടി.ഒടുവിൽ കണ്ണന്റെ പ്രിയനാവാൻ പുന്നത്തൂർ കോട്ട എന്ന ഗജ വിസ്മയ ലോകത്തിലെ നാളെയുടെ പ്രമാണിയാവാനുള്ള ദിനം വന്നെത്തി . പക്ഷെ ഒരു കുഴപ്പം കുട്ടി കൊമ്പൻ എന്ത് വന്നാലും എറണാകുളത്തപ്പന്റെ ഗോപുരനട യിൽ തന്നെ ഉണ്ടാവും എന്നാൽ കൊമ്പു മുറിക്കുന്ന അഭാവത്തിൽ ആണ് ആനയുടെ ഒരു കൊമ്പിൽ പഴുപ്പ് ബാധിച്ചു കൊമ്പു മുറിച്ചു കളയുകയും ചെയ്തു , ആന തന്നെ ആണ് കൊമ്പു എടുത്തത് , പിന്നീട് അങ്ങോട്ട് ആനക്ക് കൃത്രിമ കൊമ്പു ആണ് വെച്ചത്

https://youtu.be/yBrRCIO-cKI