ആനകേരളത്തിന്റെ വില്ലൻ എന്ന് അറിയപ്പെടുന്നത് ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ

Ranjith K V

നമ്മളുടെ ആനകേരളത്തിന്റെ വില്ലൻ എന്ന് അറിയപ്പെടുന്നത് ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കർ ആണെങ്കിലും അവനെ ഇപ്പോൾ കൊണ്ട് നടക്കുന്ന ചട്ടക്കാർ പറയും അവന്റെ സ്വഭാവം കൊണ്ടല്ല വില്ലൻ എന്ന് വിളിക്കുന്നത് ജയിക്കാനുള്ള വാശി കൊണ്ടാണെന്ന് അങ്ങനെ വിളിക്കുന്നതെന്ന് പറയുന്നു . എന്നാൽ സ്വഭാവം കൊണ്ട് തന്നെ വില്ലൻ ആയിരുന്ന ആന ചുള്ളിപ്പറമ്പിൽ ആനത്തറവാട്ടിൽ തന്നെ ഉണ്ടായിരുന്നു . ചുള്ളിപ്പറമ്പിൽ ആദിത്യൻ എന്ന ആന ആയിരുന്നു അവൻ . ബീഹാറിൽ നിന്നാണ് ഇവനെ കേരളത്തിൽ എത്തിച്ചത് .

 

പാപ്പാന്മാർ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ആനയാണ് ഇവൻ . ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ പ്രശ്നമുണ്ടാക്കുന്ന ആനയാണ് ചുള്ളിപ്പറമ്പിൽ ആദിത്യൻ . വളരെ വലിയ വഴക്കാളി ആണ് ഇവൻ . പാപ്പാൻ കൂടെ ഉണ്ടെകിൽ പ്രശ്നക്കാരൻ അല്ലെങ്കിലും പുറത്തു നിന്നുള്ള ആളുകൾ അടുക്കുന്നത് ഇവന് തീരെ ഇഷ്ടമല്ലാത്ത കാര്യം ആണ് . അതിനാൽ തന്നെ ചുള്ളിപ്പറമ്പിൽ ആദിത്യൻ എന്ന ആനയുടെ ആക്രമണത്തിൽ ഇര ആയിട്ടുള്ളത് പുറത്തു നിന്നുള്ള ആളുകൾ തന്നെ ആയിരുന്നു . ഉയരത്തിന്റെ കാര്യത്തിൽ ഇവൻ ബഹുകേമൻ തന്നെ ആയിരുന്നു . ചുള്ളിപ്പറമ്പിൽ ആദിത്യൻ എന്ന ആനയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .