കണ്മുന്നിൽ അരികൊമ്പൻ എത്തി നാട്ടുകാരും വനം വകുപ്പും പ്രയാസത്തിൽ

പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കുന്നതിനായി കൊണ്ടുപോയ അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തനക്ഷമമായി. തുടർന്ന് കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടിതുടങ്ങി. നിലവിൽ പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊമ്പൻ നീങ്ങുന്നത് അതിർത്തിയിലെ വന മേഖലയിലൂടെയാണെന്നാണ് സൂചന.മണിക്കൂറുകളായി VHF ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ശ്രമം തുടരുകയായിരുന്നു. ഇതിനൊടുവിലാണ് അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തനക്ഷമമാവുകയും സിഗ്നലുകൾ കിട്ടിത്തുടങ്ങുകയും ചെയ്തത്.

 

ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. ആന തമിഴ്‌നാട്ടിലെ ജനവാസ മേഖലക്ക് സമീപമെത്തുമോ എന്ന ആശങ്കയും ഇന്നലെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കേരളം അതിർത്തിയിലേക്ക് എത്തിയിരിക്കുകയാണ് അരികൊമ്പൻ എന്ന ആന , വനപാലകരെയും നാട്ടുകാരെയും വളരെ പ്രയാസത്തിൽ ആകുകയും ചെയ്തു , ആനയെ പിടിക്കാനുള്ള ശ്രമങ്ങളും മറ്റും തുടങ്ങുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,