Press "Enter" to skip to content

തമിഴന് പണികൊടുത്തിട്ട് അരികൊമ്പൻ വീണ്ടും വനത്തിലേക്ക്

Rate this post

അരികൊമ്പനെ കുറിച്ചുള്ള വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് , അരികൊമ്പൻ വീടും ജനവാസ മേഖലയിൽ ഇറങ്ങി എന്ന വാർത്തകൾ ആണ് വരുന്നത് ,അരികൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദൻ പറഞ്ഞു. കാട് കയറിയെങ്കിലും അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്.ഞായറാഴ്ച അതിരാവിലെ ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനപാലകർ ശ്രമം തുടങ്ങിയിരുന്നു. കമ്പത്തുനിന്ന് എട്ടു കിലോമീറ്റർ മാറി സുരുളിപെട്ടിയിൽ ആയിരുന്നു അരിക്കൊമ്പൻ.

 

 

പിന്നീട് സുരുളി വെള്ളച്ചാട്ടത്തിന് പരിസരത്തേക്കു പോവുകയും അവിടെ നിന്നും കുത്തനാച്ചി വനമേഖലയിലേക്കും കടന്നു. പല സമയത്തും സിഗ്നലുകൾ മാത്രമാണ് വനംവകുപ്പിന് ലഭിച്ചത്.ഇടയ്ക്ക് സിഗ്നലുകൾ നഷ്ടമാവുകയും ചെയ്തു. ദൗത്യസംഘത്തിന് ഇതു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കാടിനുള്ളിൽ ഏറെ സമയത്തെ നിരീക്ഷണത്തിനൊടുവിലാണ് കുത്തനാച്ചിയിൽ നിന്നും മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് അരിക്കൊമ്പൻ കടന്നതായി വനപാലകർ മനസ്സിലാക്കിയത്. തുടർന്ന് തിരികെ ജനവാസമേഖലയിൽ ഇറങ്ങുംവരെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ആന തമിഴന് പണികൊടുത്തിട്ട് അരികൊമ്പൻ മുങ്ങി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,