നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ‘ഉലുവ’ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാൻ ഉലുവ സഹായിക്കും. ദിവസവും അൽപം ഉലുവ കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ചറിയാം.ഉലുവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഉലുവയിൽ ഫൈബർ അടങ്ങിയിരിക്കുന്നതായി അറിയപ്പെടുന്നു,
ഇത് ദഹനം മന്ദഗതിയിലാക്കാനും, ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന നിരക്ക് കുറയ്ക്കാനും, ശരീരം പുറത്തുവിടുന്ന ഇൻസുലിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു. ഉലുവ അരച്ച് തലയിൽ പുരട്ടുന്നത് തലമുടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. ഉലുവ തലക്ക് നല്ല രീതിയിൽ തണുപ്പ് നൽകുന്നു. കൂടാതെ താരൻ പോകാനും മുടി കൊഴിച്ചിൽ അകറ്റി മുടി വളരാനും ഇത് സഹായിക്കും. അതുപോലെ കറികളിൽ ചേർക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്. ഇത്തരത്തിൽ ഉലുവയുടെ നിരവധി ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. അറിയാനായി മുഴുവൻ കണ്ട് നോക്കൂ