ജൂൺ മുതൽ കറണ്ട് ബില്ല് അടയ്ക്കുന്നവർക്ക് പണി വരുന്നു വൈദ്യുതി ചാർജ് വർധിപ്പിച്ചത് സാധാരണക്കാരായ ജനങ്ങൾക്ക് തിരിച്ചടിയാണ്. ചെറിയ വർധനവാണ് നടപ്പാക്കുന്നതെന്ന് കെഎസ്ഇബി പറയുമ്പോഴും കോവിഡ് സാഹചര്യം പൂർണ്ണമായി മറികടക്കാനാവാത്ത ജനങ്ങൾക്ക് കറണ്ട് ചാർജ് വർധന നൽകുന്ന ആഘാതം വളരെ വലുതാണ്. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്താനാണിത്. സർചാർജ്ജായാണ് നിരക്ക് വർദ്ധന. മാസം തോറും സർചാർജ് പിരിക്കാൻ അനുമതി.
വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇതുസംബന്ധിച്ചു അനുമതി നൽകിയത്. കേന്ദ്ര വൈദ്യുത റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തേയും സർചാർജും ഇനിമുതൽ ഉപയോക്‌താക്കൾ നൽകേണ്ടി വരും. യൂണിറ്റിന് പത്ത് പൈസ വരെയാണ് സർചാർജ് പിരിക്കുകയെന്നാണ് ഔദ്യോഗിക വിവരം.വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. നിലവിൽ, വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ചിലവ് സർചാർജായി കെഎസ്‌ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ നാലുമാസം യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാ
https://youtu.be/L4JU3gF9Q4o