പതിനാലു പേരെ കടിച്ച നായക്ക് വിഷബാധ സ്ഥിരീകരിച്ചു

sruthi

മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ നായ ചത്തു. തുടർന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു ഈ പരിശോധനയിൽ ആണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയാണ് നായയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

നായയുടെ കടിയേറ്റവർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട് മറ്റ് നായകൾക്കും നായയുടെ കടിയേറ്റിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ മറ്റു നായകളുടെ നിരീക്ഷണം ശക്തമാക്കുമെന്നും വരും ദിവസങ്ങളിൽനായകളെ പിടികൂടി വാക്സിനേഷൻ നടപടികൾ അതിവേഗത്തിൽ ആക്കുമെന്നും മറവൻ തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി രാമ പറഞ്ഞു.

മറവൻ തുരുത്ത് ഗ്രാമപഞ്ചായത്തിൽ തെരുവ് നായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടപടികൾ ഊർജ്ജിതം.തുരുത്തിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടായത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ അലഞ്ഞു തിരിയുന്ന തെരിവ് നായകളെ ഇതിനോടകം പിടികൂടി പ്രതിരോധ കുത്തിവെപ്പ് നൽകി.പാലം കടവ് മുതൽ ടോൾ ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ 23 തെരുവ് നായകൾക്കാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുള്ളത്.