Dileep Upcoming Movies:- സിഐഡി മൂസ ടു അടുത്തവർഷം ആരംഭിക്കുമെന്ന് നടൻ ദിലീപ്. വളരെ സീരിയസ് ആയിട്ട് തന്നെ ഈ സിനിമയുമായി മുന്നോട്ടു പോകുന്നുണ്ട്.ജോണി ആന്റണി തിരക്കഥാകൃത്തായ ഉദയ കൃഷ്ണ, സിബി തോമസ് എന്നിവരുമായി ചിത്രത്തെക്കുറിച്ച് പലവട്ടം ചർച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
ദിലീപിന്റെ വാക്കുകളിങ്ങനെ
കുറെ സംഭവങ്ങൾ ഞങ്ങളുടെ കൈയിലുണ്ട് കുറച്ചു കാര്യങ്ങൾ കൂടി കിട്ടാൻ കാത്തിരിക്കുകയാണ്.ആദ്യ ഭാഗത്തേക്കാൾ മികച്ചുനിൽക്കണം രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന നിലയിൽ കണ്ടതും മൂസയെയും അർജുൻ എന്ന നായയേയുമാണ്.
” അതുതന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക നിങ്ങൾ കണ്ടതിനേക്കാൾ കൂടുതൽ വലിയ മികവോടെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. സിഐഡി മൂസയും, വാളയാർ പരമശിവവും ആണ് രണ്ടാം ഭാഗം എന്ന നിലയിൽ ചെയ്യാനാഗ്രഹിച്ച സിനിമകൾ അതുകഴിഞ്ഞ് വീണ്ടും ഒരു ചർച്ച വന്നു. അതാണ് 2 കൺട്രീസ്.
ചിലപ്പോൾ 3 കൺട്രീസ് എന്ന പേരിൽ അതും പ്ലാൻ ചെയ്യുന്നുണ്ട് നിർമാതാവിനോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട് പെട്ടെന്ന് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം എന്നാണ് ദിലീപ് പറയുന്നത്. വോയിസ് സത്യനാഥൻ എന്ന ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട സംസാരിക്കുമ്പോഴാണ് ദിലീപ് ഇക്കാര്യം പറയുന്നത്.