മലയാളത്തിലെ പ്രിയ നടൻ തന്നെ ആണ് ജോജു , മികച്ച അഭിനയം കൊണ്ട് തന്നെ വളരെ അതികം ശ്രെദ്ധ നേടിയത് ആണ് , എന്നാൽ ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ് ചിത്രത്തിൽ മികച്ച ഒരു അഭിനയം തന്നെ ആണ് കാഴ്ച വെച്ചത് , എന്നാൽ ഇപ്പോൾ തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എൻറർടെയ്ൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ലുക്കിനൊപ്പമാണ് താരത്തിൻറെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിൻറെ പേര്. എന്നാൽ ഈ കാര്യങ്ങൾ ഏലാം സോഷ്യൽ മീഡിയയിൽ തന്നെ ആണ് ജോജു പങ്കുവെച്ചത് , തെലുങ്ക് ചിത്രമാണെന്നും അണിയറ പ്രവർത്തകർക്കും തന്നെ സ്നേഹിക്കുന്നവർക്കും നന്ദിയുണ്ടെന്നും ജോജു സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിൻറെ നിർമ്മാണ കമ്പനിയായ സിത്താര എന്റർടൈൻമെന്റ് ആണ് ജോജുവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റ് ട്വിറ്ററിലൂടെ ആദ്യം പങ്കുവെച്ചത്. ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പഞ്ച വൈഷ്ണവ് തേജും ശ്രീലീലയും ചേർന്നാണ്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എൻ റെഡ്ഡിയാണ്.