പുതുവത്സരമാകുമ്പോൾ ചിലർ ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കും, ചിലർ മാത്രമായിരിക്കും അത് തുടർന്ന് കൊണ്ട് പോകുന്നത്. അത്തരത്തിൽ തുടർന്നുപോയ ശീലം കൊണ്ട് 13 ലക്ഷത്തിന്റെ കാർ സ്വന്തമാക്കിയ വ്യക്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പുകവലി എന്ന വില്ലനെ മാറ്റിനിർത്തിയതോടെയാണ് ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ പൂത്തറക്കൽ അറക്കൽ മറോക്കി ആന്റോ 13 ലക്ഷം വില വരുന്ന കാർ സ്വന്തമാക്കിയത്.
വിലകൂടിയ സിഗരറ്റുകൾ തുടർച്ചയായി ഉപയോഗിച്ചിരുന്ന ആന്റോ 2002ൽ പുതുവത്സരാഘോഷത്തിൽ ആണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കുന്നത്. സിഗരറ്റിനായി ചിലവഴിച്ചിരുന്ന പണം മാസംതോറും 2000 രൂപ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത് 2011 ലാണ്. സിഗരറ്റിന്റെ വില കൂടുന്തോറും പ്രതിമാസ നിക്ഷേപവും ഉയർന്നു വന്നു. 2017 ആയപ്പോൾ പ്രതിമാസ നിക്ഷേപം ഏഴായിരം രൂപയായി. നിക്ഷേപം തുടങ്ങി 10 വർഷത്തിനുശേഷം കിട്ടുന്ന തുകയ്ക്ക് കാർ സ്വന്തമാക്കണമെന്ന് തീരുമാനിച്ചിരുന്നു കാരണം സ്വപ്നം നീണ്ടുപോയി കഴിഞ്ഞ ഡിസംബറിലാണ് 13 ലക്ഷം വിലയുള്ള കാർ അദ്ദേഹം സ്വന്തമാക്കിയത്.