ഇന്ന് സമൂഹമാധ്യമങ്ങളിലെ യൂ ട്യൂബെർമാർക്കിടയിൽ ഏറെ ട്രെൻഡിങ് ആയി നിൽക്കുന്ന കുടുംബമാണ് കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലി. ഈ വൈറൽ കുടുംബത്തിന്റെ യാത്രാരംഭിക്കുന്നത് ടിക്‌ടോക് വീഡിയോകളിലൂടെയായിരുന്നു ഇവരുടെ തുടക്കം. തങ്ങളുടെ കൈവശം ഉണ്ടായിരുന്ന കുഞ്ഞു ഫോണിൽ നിന്നാണ് വീഡിയോകൾ ചെയ്തു തുടങ്ങിയത്.
കുട്ടിക്കാലം മുതൽക്കേ എഴുത്ത് നാടകം എന്നീ മേഖലയോട് ഇഷ്ടം കൂടുതൽ കാരണം ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചത് കോവിഡ് കാലത്ത് ബിജുവും കൂട്ടുകാരും ഒരു ഹ്രസ്യ ചിത്രം ചിത്രീകരിച്ചതിന് മികച്ച അഭിപ്രായമാണ് കാണികളിൽ നിന്നും ലഭിച്ചത് ആ സമയങ്ങളിൽ സുഹൃത്തുക്കളുടെ ഫോൺ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത് ഏകദേശം 5 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു 40 ലക്ഷം കാണികളെയും ബിജുവിന് ലഭിച്ചിരുന്നു ആ സമയത്താണ് ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചത്.
ഈ സമയത്ത് പ്രതിസന്ധി രൂക്ഷമാകുകയും പിന്നീട് യൂട്യൂബിലേക്ക് ഇറങ്ങാനുള്ള തുടക്കം കുറിക്കുന്നതും വിവാഹപ്രായം ആയപ്പോൾ ഗവൺമെന്റ് ജോലി ഇല്ലാത്തതുകൊണ്ട് പെണ്ണ് കിട്ടാതായി ഒടുവിൽ കർണാടകയിൽ നിന്ന് കവിത ജീവിതപങ്കാളിയാകുന്നത്. ഇന്ന് കവിത തനി മലയാളം സംസാരിക്കും ഇവർക്ക് യൂട്യൂബിൽ ഏകദേശം 20 ലക്ഷത്തിന് അടുത്ത് ഫോളവേഴ്സ് ആണ് ഉള്ളത് അത് മാത്രമല്ല ഇരുവരും പുതിയ സന്തോഷവാർത്തയാണ് ഇപ്പോൾ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്.
20 മില്യൺ ആയതോടെ ഡയമണ്ട് പ്ലേ ബട്ടൻ ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ബിജുവും കൂട്ടരും കിട്ടിയതിന്റെ സന്തോഷം തങ്ങളുടെ വീഡിയോകളിലൂടെ ഫോളോവേഴ്സ് കാണിക്കാൻ കഴിയും കേരളത്തിൽ വളരെ ചുരുക്കം ചിലർക്ക് മാത്രമേ യൂട്യൂബിൽ നിന്നും ലഭിച്ചിട്ടുള്ള കൂട്ടത്തിൽ ഇപ്പോൾ കെ എൽ ബിജു ബ്രോ ഫാമിലിയും പങ്കാളികളായിരിക്കുകയാണ്.