അവിട്ടം നക്ഷത്രകക്ക് സൗഭാഗ്യം തേടി വരും.

Ranjith K V

സ്വാഭാവികമായി നല്ല ആരോഗ്യമുള്ളവരും പണം സമ്പാദിക്കുന്നതിൽ മിടുക്കുള്ളവരുമാണ് അവിട്ടം നക്ഷത്രക്കാർ. രഹസ്യം സൂക്ഷിക്കാനുള്ള കഴിവും കർക്കശ രീതിയിലുള്ള പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്. കുടുംബത്തിൽകൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. വൈകാരികമായി വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും എല്ലാക്കാലത്തും സാമ്പത്തികരംഗം സ്ഥിരതയുള്ളതായിരിക്കും. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിമൂന്നാമത് നക്ഷത്രമാണ്‌ അവിട്ടം. ഈ നാളിന്റെ ആദ്യപകുതിഭാഗം മകരരാശിയിലും അവസാനപകുതിഭാഗം കുംഭരാശിയിലുമാണെന്നാണ് കണക്കാക്കുന്നത്. ഈ നക്ഷത്രത്തിൽ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌

 

അവിട്ടത്തിൽ പിറന്നാൽ തവിട്ടുപ്പാനൈയെല്ലാം പണം ’ എന്നുമുള്ള ചൊല്ലുകൾ ഇവരുടെ ഐശ്വര്യത്തേയും ഉത്സാഹത്തേയും പ്രകീർത്തിക്കുന്നതാണ്. പേരിനും പെരുമയ്ക്കും കീർത്തികേട്ട അഷ്ടവസുക്കൾ ഈ നക്ഷത്രത്തിന്റെ ദേവതയായി വന്നതുതന്നെ അവിട്ടം നക്ഷത്രത്തിന്റെ പ്രശസ്തിക്കും മാഹാത്മ്യത്തിനും മുഖ്യകാരണമായി. അവിട്ടം നക്ഷത്രജാതർ മിക്കവാറും, മെലിഞ്ഞുനീണ്ട ശരീരപ്രകൃതക്കാരായിട്ടാണ് കണ്ടുവരുന്നതെങ്കിലും അപൂർവ്വം ചിലർ നല്ല പുഷ്ടിയുള്ള ശരീരക്കാരായും കാണപ്പെടുന്നു, ഈ നക്ഷത്രക്കാർക്ക് സൗഭാഗ്യം തേടി വരും. ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,