Press "Enter" to skip to content

ആവണങ്ങാട്ട് ചാത്തന്മാരും ആവണങ്ങാട്ട് പണിക്കരും ഐതിഹ്യം

Rate this post

അവണങ്ങാട്ടിൽകളരി ശ്രീ വിഷ്ണുമായ ക്ഷേത്രം അവണങ്ങാട്ട് ചാത്തൻ ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിലുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് . കേരളത്തിലെ വിഷ്ണുമായ ദേവനാണ് ഇത് സമർപ്പിച്ചിരിക്കുന്നത് . ചാത്തൻ എന്ന പേരുകളിലും ദേവൻ അറിയപ്പെടുന്നു.അവണങ്ങാട്ടു പണിക്കരുടെ ഭവനം കൊച്ചിരാജ്യത്ത് തൃശ്ശിവപേരൂർ താലൂക്കിൽ കിഴക്കുംമുറി വില്ലേജിൽ പെരിങ്ങോട്ടുകര ദേശത്താണ്. ആ ഗൃഹത്തിൽ ഒരു കാലത്ത് ഒരു പുരു‌ഷനല്ലാതെ മറ്റാരുമില്ലാതായിത്തീരുകയാൽ ഒടുവിൽ ശേ‌ഷിച്ച ആ പണിക്കർ ഗുരുവായൂർ സമീപം കണ്ണഞ്ചിറ എന്ന ദിക്കിൽനിന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്തു സ്വഗൃഹത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു.

 

ഇപ്പോൾ ആ ഗൃഹത്തിലുള്ളവരെല്ലാം ആ ദമ്പതിമാരുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണ്. ആ ദമ്പതിമാർക്ക് ഉണ്ണിത്താമൻ എന്നും കേളുണ്ണി എന്നും രണ്ടു പുത്രന്മാരും നാലഞ്ചു സ്ത്രീസന്താനങ്ങളുമുണ്ടായി. ആ ഗൃഹത്തിൽ ഒടുവിൽ ഏകാകിയായിത്തീർന്നിരുന്ന ആ പണിക്കർ തന്റെ സർവസ്വവും തന്റെ ഭാര്യയ്ക്കും മക്കൾക്കുമായി കൊടുക്കുകയും അവരെ തന്റെ കുടുംബാവകാശികളാക്കിത്തീർക്കുകയും ചെയ്തതിന്റെ ശേ‌ഷമാണു ചരമഗതിയെ പ്രാപിച്ചത്. അതിനാൽ അദ്ദേഹത്തിന്റെ സന്താനങ്ങൾക്കും അവണങ്ങാട്ടു പണിക്കർ എന്നുള്ള പേരു തന്നെ സിദ്ധിച്ചു. എന്നാൽ ഈ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാൽ വളരെ നല്ലതു തന്നെ ആണ് ആഗ്രഹിച്ച കര്യങ്ങൾ നടക്കുകയും ചെയ്യും , ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാവുകയും ചെയ്യും ,എന്നാൽ ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,